വന്ദേ ഭാരതിനു ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്; പുതുക്കിയ സമയ ക്രമം അറിയാം

October 23, 2023
35
Views

തിരുവനന്തപുരം- കാസര്‍ക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ നിര്‍ത്തും.

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ നിര്‍ത്തും.

ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും.

6.03ന് കൊല്ലത്തെത്തുന്ന ട്രെയിൻ ഇവിടെ രണ്ട് മിനിറ്റ് നിര്‍ത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 6.53നു ചെങ്ങന്നൂരിലെത്തും. ഇവിടെയും രണ്ട് മിനിറ്റാണ് നിര്‍ത്തുക. 6.55ന് ചെങ്ങന്നൂരില്‍ നിന്നു യാത്ര തുടരും. കോട്ടയം, എറണാകുളം സ്റ്റേഷനുകളില്‍ നേരത്തെ എത്തിയ സമയത്തു തന്നെ ട്രെയിൻ വന്നു ചേരും.

തൃശൂരിലെത്തുമ്ബോള്‍ സമയ ക്രമം മാറും. നേരത്തെ 9.30ന് എത്തി രണ്ട് മിനിറ്റ് നിര്‍ത്തിയിടുന്ന ട്രെയിൻ ഇന്ന് മുതല്‍ മൂന്ന് മിനിറ്റ് നിര്‍ത്തും. 9.33നു പുറപ്പെടും. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍ക്കോട് വരെ നിലവിലെ സമയത്തില്‍ തന്നെ യാത്ര തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് സ്റ്റേഷനുകളിലാണ് ഷൊര്‍ണൂര്‍ കഴിഞ്ഞാല്‍ സ്റ്റോപ്പുകള്‍.

മടക്ക യാത്രയിലും ഷൊര്‍ണൂര്‍ വരെ നിലവിലെ സമയം തന്നെ. തൃശൂരില്‍ ഒരു മിനിറ്റ് അധികം നിര്‍ത്തും. തൃശൂരില്‍ 6.10നു എത്തുന്ന ട്രെയിൻ 6.13നാണ് യാത്ര ആരംഭിക്കുക. എറണാകുളം, കോട്ടയം സമയങ്ങളില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ 8.46ന് എത്തുന്ന ട്രെയിൻ 8.48നു യാത്ര തുടങ്ങും.

കൊല്ലത്ത് 9.34നു എത്തി 9.36ന് യാത്ര പുനരാംരഭിക്കും. തിരുവനന്തപുരത്ത് നേരത്തെ എത്തിയിരുന്നതില്‍ അഞ്ച് മിനിറ്റ് വൈകിയാകും എത്തുക. ഇന്ന് മുതല്‍ 10.40നായിരിക്കും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *