വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; അന്വേഷണം ആരംഭിച്ചതായി വർക്കല പോലീസ്

July 1, 2021
198
Views

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം. യു.കെ., ഫ്രാൻസ് സ്വദേശിനികൾക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. മദ്യലഹരിയിൽ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ബിച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വിദേശവനിതകൾ പറഞ്ഞു.

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വർക്കല പാപനാശം ബിച്ചിലാണ് സംഭവം ഉണ്ടായത്. ബീച്ചിൽ രാത്രി നടക്കാനിറങ്ങിയതായിരുന്നു വിദേശ ടൂറിസ്റ്റുകൾ. മദ്യപിച്ചെത്തിയ ഒരു സംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

വിദേശ വനിതകൾ ഇത് സംബന്ധിച്ച് വർക്കല പോലീസിൽ പരാതി നൽകി. രണ്ടുപേർക്കും ഒപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. ഈ സ്ത്രീയും വർക്കല പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അതിക്രമം നടത്തിയ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വർക്കല പോലീസ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *