വർക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ എഞ്ചിനിയറിംഗ് കോളജ് അധ്യാപകൻ മുങ്ങി മരിച്ചു.
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ എഞ്ചിനിയറിംഗ് കോളജ് അധ്യാപകൻ മുങ്ങി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം നടന്നത്. പെട്ടെന്ന് ഉണ്ടായ ശക്തമായ തിരയിലും അടി ഒഴുക്കിലും പെട്ട് അപകടം ഉണ്ടായതാണ് എന്നാണ് നിഗമനം. ഷാനിർ മുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്ക് എത്തിച്ചു. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ടികെഐം എഞ്ചിനിയറിംഗ് കോളജിലെ അധ്യാപകനാണ് ഷാനിർ.