തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് ഒളിച്ചുവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പഴയ മരണക്കണക്കുകള്‍ അവ്യക്തത പരിഹരിച്ച് ഉള്‍പ്പെടുത്തുന്നത് കൊണ്ടാകാം അവ പുതിയ പട്ടികയില്‍ വരുന്നത്. വിട്ടുപോയ കൊവിഡ് മരണങ്ങളെല്ലാം അടുത്ത മൂന്ന് ദിവസത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 2020 ഡിസംബര്‍ മുതല്‍ പ്രസിദ്ധീകരിക്കാതിരുന്ന പേരുകളും പ്രസിദ്ധീകരിക്കുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും മരണം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പരാതി നല്‍കാമെന്നും, നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു . സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.