കൊച്ചി: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കൊച്ചിയിൽ. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ എത്തിയ അദ്ദേഹത്തിന് നാവികസേനാ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 10.45-ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, എഡിജിപി വിജയ് സാഖറെ, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാർ എന്നിവർ ചേർന്നാണു സ്വീകരിച്ചത്.
ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു. നാവിനസേനയുടെ ഗാർഡ് ഓഫ് ഓണർ ഉപരാഷ്ട്രപതി പരിശോധിച്ചു. ഇന്നും നാളെയും (ജനുവരി 2, 3) കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 4-ന് (ചൊവ്വ) രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും മടങ്ങും.