കെ.എം ഷാജിയെ വിജിലന്‍സ്​ വീണ്ടും ചോദ്യം ചെയ്യുന്നു

July 7, 2021
161
Views

കോഴിക്കോട്​: മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം ഷാജിയെ വിജിലന്‍സ്​ വീണ്ടും ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത്​ സമ്ബാദന കേസുമായി ബന്ധപ്പെട്ടാണ്​ വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍. കോഴിക്കോട്​ വിജിലന്‍സ്​ ഓഫീസിലാണ്​ ഷാജി ചോദ്യം ചെയ്യലിന്​ ഹാജരായത്​. മൂന്നാംതവണയാണ്​ വിജിലന്‍സ്​ കെ.എം.ഷാജിയെ ചോദ്യം ചെയ്യുന്നത്​.

നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച മൊ​ഴി​ക​ളും ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സിന്‍റെ വി​ല​യി​രു​ത്ത​ല്‍. ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഷാ​ജി​യെ വിജിലന്‍സ്​ ചോദ്യം ചെയ്യുക.

എം.​എ​ല്‍​.എ​യാ​യി​രി​ക്കെ അഴീക്കോട് സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​ഴീ​ക്കോ​ട്ടെ യു​.ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം 47 ല​ക്ഷം രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *