വിക്രമിന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

March 4, 2022
170
Views

ചിയാന്‍ വിക്രം ചിത്രം ‘കോബ്ര’യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.

ഒരു ആരാധകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് അജയ്‌യുടെ പ്രതികരണം. ‘എല്ലാ സിനിമയുടെയും റിലീസ് പ്രഖ്യാപിച്ചു. ഇനി കോബ്ര മാത്രമാണുള്ളത്. എത്രയും വേഗം പ്രഖ്യാപിക്കൂ’ എന്നാണ് ആരാധകന്റെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്‌ത അജയ് ചിത്രം മെയ് 26ന് റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് മറുപടി നൽകി.

കോവിഡ് സാഹചര്യത്തില്‍ നിരവധി തവണ മുടങ്ങിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 15നാണ് പൂര്‍ത്തിയായത്. സിനിമ ലൊക്കേഷനിലെ അവസാന ദിനത്തിലെ ചിത്രങ്ങളും അജയ് പങ്കുവച്ചിരുന്നു.

സെവൻ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാർ നിർമിക്കുന്ന ‘കോബ്ര’യില്‍ ഒന്നിലധികം ലുക്കിലായിരിക്കും വിക്രം എത്തുക. ഇര്‍ഫാന്‍ പത്താന്‍ പ്രതിനായക വേഷത്തിൽ എത്തുന്നു എന്നതും ‘കോബ്ര’യുടെ പ്രത്യേകതയാണ്.

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *