വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയ’ത്തിന്റെ ആവേശമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് മികച്ച വന്‍വരവേല്‍പ്പാണ് തീയറ്ററുകളില്‍ ലഭിച്ചത്.15പാട്ടുകളാണ് ഹൃദയം സിനിമയിലുള്ളത്.എല്ലാ പാട്ടുകളും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടിക്കൊടുക്കുന്നതും. ഇപ്പോഴിതാ ‘ഹൃദയം’ ചിത്രത്തിന്റെ സംഗീത വിഭാഗത്തെ കുറിച്ച് ഒരു അപ്‌ഡേറ്റുമായി വിനീത് ശ്രീനിവാസന്‍ എത്തിയിരിക്കുന്നു.ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വീനിതിന്റെ ഭാര്യ ദിവ്യപാടിയ ഉണക്കുന്തിരി എന്ന ഗാനം പ്രേക്ഷക ലക്ഷങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ നടന്‍ പൃഥിരാജും ഒരു ഗാനമാലാപിച്ചിട്ടുണ്ട്.
‘ഹൃദയം’ എന്ന ചിത്രം പാട്ടുകളാല്‍ സമ്പന്നമായിരുന്നു. ഓഡിയോ കാസറ്റായും ചിത്രത്തിലെ ഗാനങ്ങള്‍ എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോഴിതാ ‘ഹൃദയം’ ചിത്രത്തിന്റെ ഓഡിയോ കാസറ്റുകളും ഓഡിയോ സിഡികളും ബുക്ക് ചെയ്തവര്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.പ്രണവ് മോഹന്‍ലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തിയിരിക്കുന്നത്.