വിസ്മയയുടെ മരണം; കിരണിൻറെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും

June 25, 2021
133
Views

കൊല്ലം: ഭർതൃവീട്ടിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിൽ കിരണിൻറെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കിരൺ മർദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളുടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഈ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടക്കുക.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *