വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു

March 5, 2022
115
Views

വാളയാര്‍ അമ്മയുടെ ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവച്ച പുസ്തകം പ്രകാശനം ചെയ്തു. ഇളയകുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്. പെണ്‍കുട്ടികളുടെ മരണവും അതേ തുടര്‍ന്നു നേരിട്ട അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമടക്കം രേഖപ്പെടുത്തിയ പുസ്തകത്തില്‍ 13 വയസുമുതലുള്ള അമ്മയുടെ ജീവിതമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തന്റെ സഹോദരിമാരുടെ ദുരൂഹ മരണം മുതല്‍ രണ്ടുമക്കളുടെ മരണം വരെയുള്ള ദുരന്ത പൂര്‍ണമായ ജീവിതത്തിന്റെ തുറന്നെഴുത്താണ് പുസ്തകം. മക്കളുടെ നീതിക്കായുള്ള പോരാട്ടം, പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന അപവാദപ്രചരണങ്ങള്‍,ഒപ്പം ചേര്‍ന്നുനിന്ന ആശ്വസിപ്പിച്ച മനുഷ്യര്‍, ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരം തുടങ്ങിയ സംഭവങ്ങളെല്ലാം ചേര്‍ത്തുവച്ചിട്ടുണ്ട് പുസ്തകത്തില്‍.വാളയാര്‍ അമ്മയുടെ അനുഭവങ്ങളോട് നീതിപുലര്‍ത്താനായിട്ടുണ്ടെന്ന് ജീവിതം പകര്‍ത്തിയെഴുതിയ കൈരളി ബുക്‌സ് എഡിറ്ററായ വിനീത അനില്‍ പറയുന്നു.

തന്റെ ജീവിതാവസ്ഥയും മക്കളുടെ മരണം നല്‍കിയ നിസ്സഹായതയും ഭയവും എല്ലാം പുസ്തകത്തിലുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്നഅപവാദപ്രചരണങ്ങളോടുള്ള മറുപടിയും പുസ്തകത്തിലുണ്ട്.

അന്വേഷണസംഘങ്ങളോടുള്ള അവിശ്വാസവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മക്കളുടെ മരണത്തിന് കാരണക്കാരായ പലരും ഇപ്പോഴും പ്രതിപ്പട്ടികയിലില്ലെന്ന് പുസ്തകത്തില്‍ പറയുന്നു. സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരടക്കം പങ്കെടുത്ത ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

Article Categories:
Books · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *