തൃശൂര്‍: തൃശൂരില്‍ കാണാതായ ബംഗാള്‍ സ്വദേശിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ബംഗാളിലെ ഹൂബ്‌ളി ഫരീദ്പുര്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ (40) കാണാതായത്. ഭാര്യ രേഷ്മ ബീവി (33), ബംഗാള്‍ സ്വദേശിയായ കാമുകന്‍ ധീരുവും (33) ആണ് അറസ്റ്റിലായിരിക്കുന്നത്.
മന്‍സൂര്‍ മാലിക്കിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മ ബീവി തന്നെയാണ് പരാതി നല്‍കിയത്. ഭര്‍ത്താവ് ബംഗാളിലേക്ക് മടങ്ങിപ്പോയതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണത്തില്‍ മാലിക്കിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ വീട്ടുപരിസരത്തു നിന്നു തന്നെയാണെന്ന് വ്യക്തമായി. ഇതോടെ പോലീസ് രേഷ്മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും കൊലപാതക വിവരം പുറത്താവുകയുമായിരുന്നു.
സ്വര്‍ണപ്പണിക്കാരനായ മന്‍സൂര്‍ മാലിക്ക് ഭാര്യയ്‌ക്കൊപ്പം പെരിഞ്ചേരിയില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. ഇവരുടെ പണിക്കാരനായ ധീരു വീടിന്റെ താഴ്‌നിലയിലാണ് താമസിച്ചിരുന്നത്. രേഷ്മയും ധീരുവും തമ്മിലുള്ള അവിഹിത ബന്ധം മുന്‍സൂര്‍ അറിഞ്ഞത് കുടുംബ കലഹത്തിന് കാരണമായിരുന്നു. വഴക്കിനിടെ മന്‍സൂറിനെ ഇരുമ്ബുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ധീരുവാണ് തലയ്ക്കടിച്ചതെന്നും രേഷ്മ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിക്കായിരുന്നു കൊലപാതകം. മൃതദേഹം ഒരു ദിവസം മുഴുവന്‍ കുളിമുറിയില്‍ ഒഴിപ്പിച്ചു. പിറ്റേന്ന് വീടിന്റെ പിന്നില്‍ രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. രേഷ്മ ബീവിയേയും ധീരുവിനെയും സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.