കാട്ടുതീയില്‍ ചാരമായി യു.എസിലെ ഹവായ് ദ്വീപുകള്‍, മരണം 53

August 11, 2023
33
Views

ലോകത്തിലെ സ്വപ്ന ഭൂമിയായി കാണുന്ന അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയില്‍ മരണം 53.

ഹവായ്: ലോകത്തിലെ സ്വപ്ന ഭൂമിയായി കാണുന്ന അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയില്‍ മരണം 53. നിരവധി പേരെ കാണാതായി.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പതിനായിരത്തോളം പേര്‍ ദ്വീപില്‍ കുടുങ്ങി കിടക്കുകയാണ്. വീടുകള്‍ ഉള്‍പ്പെടെ 2000തോളം കെട്ടിടങ്ങള്‍ അഗ്നിക്കിരയായി.

മൂന്നു ദിവസമായി ദ്വീപില്‍ വ്യാപിച്ച കാട്ടുതീയാണ് കനത്ത നാശം വിതച്ചത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. പതിനായിരത്തോളം വിനോദ സഞ്ചാരികളെ മാറ്റിപ്പാര്‍പ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.എസ് നാവികസേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മാവി കൗണ്ടിയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലഹൈന പൂര്‍ണമായും കത്തി നശിച്ചു. പതിനായിരത്തോളം പേര്‍ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.മാവി കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. കൂടാതെ, ബിഗ് ഐലൻഡിലും വ്യാപകമായ നാശനഷ്ടമുണ്ടായി. 1873ല്‍ ഇന്ത്യയില്‍ നിന്നെത്തിച്ച്‌ ഫ്രണ്ട് സ്ട്രീറ്റില്‍ നട്ടുപിടിപ്പിച്ച വളരെ പഴക്കം ചെന്ന അരയാല്‍ മരവും അഗ്നിക്കിരയായിഹവായിയില്‍ രൂപം കൊണ്ട ഡോറ ചുഴലിക്കാറ്റാണ് ദ്വീപില്‍ തീ ആളികത്തിച്ചത്. 80 ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദ്വീപില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.1961ല്‍ 61 പേരുടെ മരണത്തിന് ഇടയായ സുനാമിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് കാട്ടുതീ.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *