ഒമാൻ: വടക്കൻ ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റ്; ദൂരക്കാഴ്ചയെ ബാധിച്ചു

January 5, 2024
20
Views

വടക്കു പടിഞ്ഞാറൻ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയര്‍ന്നതിനാല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചയെ ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യാഴാഴ്ച മുന്നറിയിപ്പു നല്‍കി.

മസ്കത്ത്: വടക്കു പടിഞ്ഞാറൻ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയര്‍ന്നതിനാല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചയെ ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യാഴാഴ്ച മുന്നറിയിപ്പു നല്‍കി.

മരുഭൂ പ്രദേശങ്ങളിലും ബുറൈമി, ദാഹിറ, വടക്കൻ ബത്തിന, അല്‍ വുസ്ത, ദോഫാര്‍, ദാഖിലിയ, മുസന്ദം തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ തുറന്ന പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് ഏറെ ഉയര്‍ന്നത്. കാഴ്ചയെ ബാധിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലൂടെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഖാര്‍ണ്‍ ആലമില്‍ മണിക്കൂറില്‍ 35 കി.മീറ്റര്‍, അല്‍ സമൈം 31, ഫഹൂദ്, മുഖൈസ്‌ന എന്നിവിടങ്ങളില്‍ 29 കിലോമീറ്റര്‍ വേഗതയിലുമായിരുന്നു കാറ്റ് വീശിയിരുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *