കായിക താരങ്ങളെ പീഡിപ്പിച്ച സംഭവം: സ​ഹാ​യി​യാ​യ സ്ത്രീ​ അറസ്​റ്റില്‍

August 11, 2021
216
Views

താ​മ​ര​ശ്ശേ​രി: കാ​യി​ക താ​ര​ങ്ങ​ളെ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹാ​യി​യാ​യ സ്ത്രീ​യെ താ​മ​ര​ശ്ശേ​രി െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ല്‍ വാ​രാം​പ്ലാ​ക്ക​ല്‍ ഷൈ​നി തോ​മ​സി​നെ (50) യാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 17 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ വീ​ട്ടി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ത്ത് കാ​യി​ക അ​ധ്യാ​പ​ക​ന്‍ മി​നീ​ഷി​നെ സ​ഹാ​യി​ച്ചു​വെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.കാ​യി​ക വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ട​ഞ്ചേ​രി നെ​ല്ലി​പൊ​യി​ല്‍ വ​ട്ട​പ്പാ​റ​യി​ല്‍ വി.​ടി. മി​നീ​ഷ‌്(41) നെ ​ജൂ​ലൈ 23ന് ​താ​മ​ര​ശ്ശേ​രി പൊ​ലീ​സ‌് പോ​ക്സോ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. പോ​ക്സോ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ കാ​യി​കാ​ധ്യാ​പ​ക​ന്‍

ട്രെ​യി​നി​ങ്ങി​നു​പോ​യ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മ​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ലും, കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പെ​ണ്‍കു​ട്ടി​ക​ളെ ഇ​യാ​ള്‍ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പു​റ​മെ മ​റ്റൊ​രു കാ​യി​ക താ​ര​വും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച്‌ ഇ​യാ​ള്‍ക്കെ​തി​രെ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

മ​റ്റൊ​രു പെ​ണ്‍കു​ട്ടി​യെ മ​ര്‍​ദി​ക്കു​ക​യും പ​രി​ശീ​ല​ന​ത്തി​നി​ട​യി​ല്‍ തു​ട​യെ​ല്ലി​ന് ച​വി​ട്ടു​ക​യും സാ​ര​മാ​യ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക്ക്, ചി​കി​ത്സ​പോ​ലും ന​ല്‍കി​യി​ല്ലെ​ന്നും കാ​ണി​ച്ചു​ള്ള വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കു​റ്റ്യാ​ടി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും ര​ക്ഷി​താ​വി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് അ​വ​സാ​ന​മാ​യി താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ​യെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഇ​ര​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *