മൂന്ന് ആശുപത്രികളുടെ അനാസ്ഥ , ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് യുവതി

September 17, 2021
75
Views

ചാത്തന്നൂരില്‍ കടുത്തവേദനയുമായെത്തിയ ഗര്‍ഭിണിയായ 23കാരിയെ 3 സര്‍കാര്‍ ആശുപത്രികളില്‍നിന്ന് ‘പ്രശ്‌നമില്ലെന്ന്’ പറഞ്ഞ് തിരിച്ചയച്ചതായി ആരോപണം. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടില്‍ താമസിക്കുന്ന, കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയാണ് (23) ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം വേദന അനുഭവിക്കേണ്ടി വന്നത്. 8 മാസം ഗര്‍ഭിണിയായ യുവതി 4 ദിവസത്തിന് ശേഷം കൊല്ലം ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു.

അസ്വസ്ഥതയും വേദനയും കാരണം പരവൂര്‍ നെടുങ്ങോലം രാമറാവു മെമോറിയല്‍ താലൂക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രി എന്നിവിടങ്ങളിലാണ് മീരയും ഭര്‍ത്താവും ചികിത്സയ്ക്കായി എത്തി നിരാശയോടെ മടങ്ങിയതെന്ന് ആരോപിക്കുന്നു.

ഗര്‍ഭാരംഭം മുതല്‍ രാമറാവുവില്‍ ചികിത്സ തേടിയിരുന്ന യുവതി വയറുവേദന കാരണം ഈ മാസം 11ന് അവിടെ എത്തിയപ്പോള്‍ വിക്ടോറിയയിലേക്ക് റഫര്‍ ചെട്ടുകയായിരുന്നു. എന്നാല്‍ കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താല്‍ അവിടെ അഡ്മിറ്റ് ചെയ്തില്ലെന്നും പകരം എസ് എ ടിയിലേക്ക് റഫര്‍ ചെയ്തുവെന്നും പറയുന്നു.

അതിനിടെ വേദന അല്‍പം കുറഞ്ഞതിനാല്‍ വീട്ടിലേക്ക് മടങ്ങിയ ദമ്ബതികള്‍ 13ന് എസ് എ ടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്തില്ലെന്ന് മീരയും ഭര്‍ത്താവും പറയുന്നു. ബുദ്ധിമുട്ട് രൂക്ഷമായതോടെ 15ന് പുലര്‍ച്ചെ കൊല്ലം മെഡികല്‍ കോളജ് ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്തപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മരുന്ന് കുത്തി വച്ചതോടെ ജീവനറ്റ കുഞ്ഞിനെ അരമണിക്കൂറിനുള്ളില്‍ പ്രസവിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിട്ട് അഞ്ചോ ആറോ ദിവസമായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

All Comments

  • IMA അസോസിയേഷൻ ഇതിനെയും ന്യായികരിക്കാൻ വരണം അല്ലോ…. പൊതു ശമ്പളം പറ്റി സേവനം ചെയ്യാത്ത നാറികൾ ആയ ഡോക്ടർ മാരെ കത്തിക്കണം കഴുവേറികൾ

    നിഷാദ് ശോഭനൻ September 17, 2021 6:23 pm Reply

Leave a Reply

Your email address will not be published. Required fields are marked *