കൊല്ലം: ഭര്‍ത്താവ് വീട്ടില്‍ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. ഭര്‍ത്തൃമാതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.പടിഞ്ഞാറേ കൊല്ലം കന്നിമേല്‍ച്ചേരി പുളിഞ്ചിക്കല്‍വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജയാണ് ജൂണ്‍ 30-നു രാത്രി ആത്മഹത്യക്കു ശ്രമിച്ചിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് അനുജ മുറിയില്‍ക്കയറി വാതിലടച്ചു.
ഇടയ്ക്ക് തര്‍ക്കങ്ങളുണ്ടാകുമ്ബോള്‍ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാല്‍ സതീഷ് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാള്‍ രാത്രി പന്ത്രണ്ടുമണിയോടെ വാതിലില്‍ത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനല്‍പ്പാളി വഴി നോക്കുമ്ബോള്‍ അനുജ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. സതീഷിന്റെ അമ്മ സുനിജയ്‌ക്കെതിരേ ശക്തികുളങ്ങര പോലീസ് ഗാര്‍ഹികപീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.