8 പേരില്‍ പെങ്ങള്‍ക്ക് ഏറ്റവും ദേഷ്യം പാലായിലുള്ള ഒരുത്തനോടാണ്.. അവനാണ് ഏറ്റവും വൈകൃതം കാട്ടിയത്: ഇരയുടെ സഹോദരന്‍ പറയുന്നു

January 11, 2022
223
Views

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍.

എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കി. മക്കളുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. ആദ്യം അറിഞ്ഞപ്പോള്‍ തല്ലാന്‍ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി.

പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരല്‍. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദ്ദം താങ്ങാനാകാതെ വെളിപ്പെടുത്തിയത്. പ്രതിയ്‌ക്ക് 20ലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണി ഉണ്ടെന്നും സഹോദരന്‍ പറഞ്ഞു.

അമ്മ വിചാരിച്ചാല്‍ പണമുണ്ടാക്കാമെന്ന് കുട്ടികളേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു.’ഇവന്റെ പേര് പുറം ലോകം അറിയണം. വീട്ടിലൊക്കെ ഭയങ്കര ഡീസന്റാണ്. ഇവന്റെ മുഖംമൂടി വലിച്ചെറിയണം. എട്ട് പേരാണ് എന്റെ പെങ്ങളെ ഇതിന് ഇരയാക്കിയത്. അതില്‍ പാലായിലുള്ള ഒരുത്തനെ കിട്ടിയിട്ടില്ല. അവനോടാണ് പെങ്ങള്‍ക്ക് ഏറ്റവും ദേഷ്യം. അവന്റെ വൈഫും അവനുമാണ്.. ഭയങ്കര വൃത്തികെട്ട കാര്യങ്ങളാണ് ചെയ്തത്. ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും സഹോദരന്‍ പറഞ്ഞു.

നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലെന്നുമാണ് വെളിപ്പെടുത്തല്‍. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. ആലപ്പുഴ ബീച്ചിലേക്ക് പോകാന്‍ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോള്‍ സ്റ്റേഷനില്‍ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിന്‍വലിപ്പിച്ചു.

വേറെ എങ്ങും പോകാന്‍ കഴിയാത്ത കുറെ വീട്ടമ്മമാര്‍ ഇതില്‍ പെട്ട് കിടപ്പുണ്ടെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു.പത്തനാട് സ്വദേശിയായ യുവതി(27) ഭര്‍ത്താവ് (32) അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആറ് പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ള മൂന്ന് പേരില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നതായാണ് വിവരം. ഇയാളെ ഉടന്‍ നാട്ടിലെത്തിച്ചേക്കും. മറ്റ് രണ്ട് പേരെ കുറിച്ച്‌ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

സംഭവത്തില്‍ അയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങള്‍ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

മറ്റൊരു തരത്തിലുള്ള പെണ്‍ വാണിഭമാണെന്ന് പൊലീസ് പറയുന്നു. സംഘങ്ങളില്‍ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. അതിനിടെ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറഞ്ഞ് വന്നു. പ്രണയിച്ച്‌ വിവാഹം കഴിച്ചത് കൊണ്ട് രണ്ടു വര്‍ഷം സഹിച്ചു. സഹികെട്ടാണ് പരാതി നല്‍കിയതെന്നും 26 കാരി പൊലീസിനോട് പറഞ്ഞു. പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ ആത്മഹത്യ ചെയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *