യുവതിക്ക് മിനിറ്റുകൾക്കുള്ളിൽ കുത്തിവെച്ചത് മൂന്ന് വാക്‌സിനുകൾ; വിചിത്ര സംഭവത്തിൽ അന്വേഷണം

June 29, 2021
291
Views

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം. 28കാരിക്ക് മിനിറ്റുകൾക്കുള്ളിൽ മൂന്ന് തവണ വാക്‌സിൻ കുത്തിവെച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. താനെയിലെ ആനന്ദ്‌നഗറിലെ വാക്‌സിൻ കേന്ദ്രത്തിലാണ് സംഭവം. ഭർത്താവിനോട് നടന്ന സംഭവം 28കാരി അറിയിക്കുകയായിരുന്നു.

താനെ മുൻസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരനാണ് ഭർത്താവ്. ഉടൻ തന്നെ ഭർത്താവ് പ്രദേശത്തെ ബിജെപി കൗൺസിലറോട് പരാതിപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കൽ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു. മുൻപ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടർച്ചയായി കുത്തിവെച്ചപ്പോൾ പ്രതികരിക്കാതിരുന്നതെന്ന് ഭർത്താവ് പറയുന്നു. വാക്‌സിൻ എടുത്ത ദിവസം പനി ഉണ്ടായി. എന്നാൽ പിറ്റേദിവസം ആരോഗ്യനില സാധാരണനിലയിലായതായി ഭർത്താവ് പറയുന്നു.

സംഭവം അറിഞ്ഞ് ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം വീട്ടിലെത്തി യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയതായി മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ ഖുശ്ബു തവാരേ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *