കൊച്ചി: യുവനടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും നടന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലും തമ്മില്‍ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്.പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് യുവനടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് സൂചന. അതേസമയം, താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതല്ലെന്നും ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണ് കാരണമെന്നുമാണ് നടി പറയുന്നത്.
പോലീസിന് നല്കിയ മൊഴിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേടിയ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ കൂറുമാറിയ യുവനടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു പലഭാഗങ്ങളിലും നിന്നുയര്‍ന്ന ചര്‍ച്ച. കേസില്‍ കൂറുമാറിയവരുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.