തിരുവനന്തപുരം: മദ്യ ഷാപ്പുകൾ തുറന്നുകൊടുക്കുകയും എന്നാൽ കടകൾ തുറക്കാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സർക്കാരും. ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും വലിയ വിവാദമാവുകയാണ്. ‘കടകൾ തുറക്കാൻ പറ്റില്ലെങ്കിൽ മദ്യശാലയും തുറക്കേണ്ട’ എന്ന പ്രഖ്യാപിച്ച് ഇന്നലെ യൂത്ത് ലീഗ് ബവ്കോ ഔട്ട്ലെറ്റ് ചങ്ങലയിട്ട് പൂട്ടി പ്രതിഷേധിച്ചു. തടയാനെത്തിയ പൊലീസിനെയും തള്ളിമാറ്റിയാണ് പ്രവർത്തകർ ബവ്കോ പൂട്ടിച്ചത്.
മലപ്പുറം മുനിസിപ്പൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മുണ്ടുപറമ്പ് ബൈപ്പാസിലെ ബവ്‌കോ വിദേശമദ്യശാലയുടെ ഷട്ടറുകളാണ് ചങ്ങലയിട്ട് പൂട്ടിയത്. പിടിച്ചുമാറ്റാൻ പൊലീസ് എത്തുന്നതും വിഡിയോയിൽ കാണാം. കേരള സർക്കാർ നടപ്പിലാക്കുന്നത് അശാസ്ത്രീയ നിയന്ത്രണങ്ങളാണെന്ന ആക്ഷേപവും ശക്തമാവുകയാണ്. സിനിമാ ഷൂട്ടിങ്ങുകൾ പോലും കേരളം വിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുണ്ടാക്കുന്ന െതാഴിൽ നഷ്ടവും പ്രതിസന്ധികളും ദുരന്തത്തിന്റെ ആഴം കൂട്ടുമെന്ന് ഉറപ്പാണ്.