ഡെയ്ഞ്ചര്‍ സോണായി മാറുന്ന പാപനാശം

January 8, 2024
44
Views

വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ വികസന സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ച്‌ സമ്ബദ് വ്യവസ്ഥയില്‍ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയും തൊഴിലവസരവും

വര്‍ക്കല : വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ വികസന സാദ്ധ്യതകള്‍ പരമാവധി ഉപയോഗിച്ച്‌ സമ്ബദ് വ്യവസ്ഥയില്‍ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചയും തൊഴിലവസരവും സാദ്ധ്യമാക്കുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‌ജും വാട്ടര്‍ സ്പോര്‍ട്സും യാഥാര്‍ത്ഥ്യമാക്കിയ വേളയില്‍ ഇത് വര്‍ക്കലയ്ക്കുള്ള ക്രിസ്‌മസ് പുതുവത്സര സമ്മാനമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ പുതുവത്സര ദിനത്തില്‍ തന്നെ മൂന്ന് യുവതികള്‍ക്ക് നേരെ ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി 3ന് തമിഴ്‌നാട് സ്വദേശിനി ഹെലിപ്പാട് മലമുകളില്‍ നിന്നും 30 അടി താഴ്ചയിലേക്ക് ചാടി ഗുരുതമായി പരിക്കേറ്റ് ചികിത്സയിലാണ്. ആത്മഹത്യാശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് കേസില്‍ വഴിത്തിരിവുണ്ടായി. പുറംലോകം അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങള്‍ ടൂറിസം മേഖലയില്‍ നടക്കുന്നുണ്ട്. വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള നിരവധി സംഭവങ്ങള്‍ വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നു. ലൈംഗികാതിക്രമങ്ങളില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സ്‌ത്രീ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് പൊലീസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കണം. വര്‍ക്കലയ്ക്കുള്ളില്‍ കര്‍ശനമായ നിരീക്ഷണ പ്രോട്ടോക്കോള്‍ നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികള്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നിരവധി സംഘടനകള്‍ ഇതിനോടകം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ വ്യവസ്ഥാപരമായ പ്രശ്നത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. അന്യസംസ്ഥാന ടൂറിസം ലോബികളുടെ പ്രവര്‍ത്തനവും വികസനത്തിന് വിലങ്ങ് തടിയാവുന്നുണ്ട്. വിനോദസഞ്ചാര മേഖലയാകെ ഡെയ്ഞ്ചര്‍ സോണായി മാറിക്കഴിഞ്ഞു.

 സ്ത്രീ സുരക്ഷ ഉറപ്പാക്കണം

 പൊലീസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കണം

 ടൂറിസം പൊലീസ്

പാപനാശം തീരത്തും ക്ലിഫ് പ്രദേശത്തും ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനവും എത്തുമ്ബോഴും സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ളത് 2 പൊലീസുകാരെ മാത്രമാണ് .

 പരാതികള്‍ നിരവധി

സുരക്ഷാ നടപടികളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, പ്രിൻസിപ്പല്‍ സെക്രട്ടറി, ടൂറിസം ഡയറക്ടര്‍, വിജിലൻസ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിരവധി പരാതികളാണ് ടൂറിസം , പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ നല്‍കിയിട്ടുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *