കെഎസ്‌ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

March 8, 2024
26
Views

എംസി റോഡില്‍ കുര്യത്ത് കെഎസ്‌ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു.

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്‌ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളി ലെത്തിച്ചിട്ടുണ്ട്.

കാറിലുണ്ടായിരുന്ന ആളുടെ പരിക്കാണ് ഗുരുതരം. ബസിലുള്ളവരുടെ പരിക്ക് അത്ര സാരമുള്ളതല്ല അതേസമയം അപകടത്തില്‍പ്പെട്ട ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *