ഉത്തര്‍പ്രദേശില്‍ ഏഴും നാലും വയസുള്ള സഹോദരിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ലക്നോ: ഉത്തര്‍പ്രദേശില്‍ ഏഴും നാലും വയസുള്ള സഹോദരിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സുരഭി(ഏഴ്), റോഷ്‌നി(നാല്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.
ബല്‍റായി പോലീസ് സ്‌റ്റേഷന്‍റെ പരിധിയിലുള്ള ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടിലെ വ്യത്യസ്ഥത മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസമയം കുട്ടികളുടെ പിതാവ് ജയ്‌വീറും ഭാര്യയും അവരുടെ മൂത്ത കുട്ടികളും വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുടുംബവുമായി വളരെ അടുപ്പമുള്ള ഒരാളായിരിക്കാം കൃത്യം നടത്തിയതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.