ആലിംഗനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

October 9, 2023
35
Views

നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്ബോള്‍ കൂടെയുള്ളവരെ അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കാനായാല്‍ അത് വലിയ ആശ്വാസമായിരിക്കും നല്‍കുന്നത്.

നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്ബോള്‍ കൂടെയുള്ളവരെ അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കാനായാല്‍ അത് വലിയ ആശ്വാസമായിരിക്കും നല്‍കുന്നത്.

മനുഷ്യസ്പര്‍ശനങ്ങളില്‍ ഏറ്റവും ഉദാത്തമാണ് ആലിംഗനം എന്നാണ് പറയപ്പെടുന്നത്. ആലിംഗനം പൊതുവെ ഒരു സ്നേഹപ്രകടനമായാണ് കാണുന്നത്. മിക്ക ആളുകള്‍ക്കും ഇത് ഊഷ്മളവും ആശ്വാസകരവുമാണ്. ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആലിംഗനം നിങ്ങളെ അനുവദിക്കുന്നു.

ആലിംഗനത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്കും മാനസികമായ ഉണര്‍വ്വ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ആലിംഗനം ചെയ്യുമ്ബോഴുണ്ടായ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ അറിയാം:

പിരിമുറുക്കം ഒഴിവാക്കുന്നു: ആലിംഗനം ഒരു സ്ട്രെസ് റിലീവറാണ്. ആലിംഗനം ഓക്സിടോസിൻ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നു. ഈ ഹോര്‍മോണ്‍ സാധാരണയായി മനുഷ്യരില്‍ ഊഷ്മളവും സന്തോഷകരവും അവ്യക്തവുമായ വികാരങ്ങളുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓക്സിടോസിൻ ഹോര്‍മോണിനെ സ്നേഹം അല്ലെങ്കില്‍ സന്തോഷ ഹോര്‍മോണ്‍ എന്നും വിളിക്കുന്നു.

ആലിംഗനം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്‌ക്കും. നമ്മള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്ബോള്‍ പുറത്തുവിടുന്ന സ്ട്രെസ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇതിന്റെ അളവ് കുറയുമ്ബോള്‍ അത് നമുക്ക് ശാന്തതയും വിശ്രമവും നല്‍കുന്നു.

പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ആലിംഗനം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ആലിംഗനത്തിന് കഴിയും. ഉത്കണ്ഠ കുറയ്‌ക്കുന്നു.

മികച്ച ബന്ധം സ്ഥാപിക്കാൻ സഹായിക്കും. മനുഷ്യര്‍ക്ക് വാക്കാലുള്ള ആശയവിനിമയം കൂടാതെ, ആലിംഗനം ഉള്‍പ്പെടെയുള്ള വികാരങ്ങള്‍ സ്പര്‍ശനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ഹൃദയത്തിന് വളരെ നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ആലിംഗനത്തിന് കഴിയുന്നു. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൈപ്പര്‍ടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു ആലിംഗനത്തിന് കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സമ്മര്‍ദ്ദത്തെ മറികടക്കാൻ ആലിംഗനത്തിലൂടെ സാധിക്കുമെന്ന് വിവിധ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും സാധിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *