ചൈനീസ് ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി, ടിക്ക് ടോക്കിന് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്താൻ അമേരിക്ക

March 7, 2024
0
Views

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിന് അമേരിക്കയില്‍ സമ്ബൂർണ നിരോധനം ഏർപ്പെടുത്താൻ സാദ്ധ്യത തെളിയുന്നു.

ന്യൂഡല്‍ഹി : ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിന് അമേരിക്കയില്‍ സമ്ബൂർണ നിരോധനം ഏർപ്പെടുത്താൻ സാദ്ധ്യത തെളിയുന്നു.

യു.എസ് ജനപ്രതിനിധി സഭയില്‍ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ നിയമം പാസായാല്‍ ടിക്ക് ടോക്കിന് നിരോധിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ ടിക്ക് ടോക്ക് തങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാനും നിർബന്ധിതരാകും. ടിക്ക് ടോക്ക് ആപ്പിന്റെ ഉടമസ്ഥർ ചൈനീസ് കമ്ബനിയായത് രാജ്യസുരക്ഷയെ ബാധിക്കും എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള സെനറ്റ് നീക്കം കോണ്‍ഗ്രസ് തള്ളിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അവതരിപ്പിച്ച പുതിയ ബില്ലിന് ഇരുകക്ഷികളില്‍ നിന്നും പിന്തുണയുണ്ട്. വ്യാഴാഴ്ച ബില്‍ ആദ്യ വോട്ടിംഗിന് ഇടുമെന്നാണ് വിവരം. ബില്‍ പാസായതിന് ശേഷം ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്ബനിയില്‍ നിന്ന് വേ‍ർപെടുത്തിയില്ലെങ്കില്‍ ടിക്ക് ടോക്ക് വിതരണം ചെയ്യുന്ന ആപ്പ് സ്റ്റോറുകള്‍ക്കും വെബ് ഹോസ്റ്റിംഗ് സേവനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 5000 ഡോളർ നിരക്കില്‍ പിഴ ഈടാക്കുമെനാണ് വിവരം.ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയില്‍ ഉള്ളിടത്തോളം കാലം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാൻ ടിക് ടോക്ക് നിർ‌ബന്ധിതമാകും. അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡെമോക്രാറ്റ് നേതാവായ രാജ കൃഷ്ണമൂർത്തി പറഞ്ഞു. എന്നാല്‍ 17 കോടി അമേരിക്കൻ ജനതയുടെയും തങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യവസായങ്ങളുടെയും അവകാശ ലംഘനമാണ് ഈ നീക്കമെന്ന് ടിക് ടോക്ക് പറയുന്നു.യു.എസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ടിക് ടോക്ക് നിരോധിക്കാനുള്ള നീക്കം. യു.എസില്‍ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ ടിക് ടോക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കാനുള്ള മികച്ച പ്ലാറ്റ്‌ഫോമായിരുന്നു. 2022ലാണ് ടിക്ക് ടോക്ക് ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകള്‍ ഇന്ത്യൻ ഭരണകൂടം നിരോധിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *