ഡല്‍ഹിയില്‍ കുട്ടി 50 അടി താഴ്ചയുള്ള കുഴല്‍കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടങ്ങി

March 10, 2024
25
Views

ഡല്‍ഹിയില്‍ കുട്ടി കുഴല്‍കിണറ്റില്‍ വീണു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടി കുഴല്‍കിണറ്റില്‍ വീണു. ജലബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 50 അടി താഴ്ചയുള്ള കുഴല്‍കിണറ്റിലാണ് കുട്ടി വീണത്.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ കേശോപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. കുഴല്‍കിണറ്റില്‍ വീണ കുട്ടിയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സംഘവും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടി വീണ കുഴല്‍കിണറിന് സമീപം മറ്റൊരു മറ്റൊരു കുഴി കുഴിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *