തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ എൻഡിഎ സ്ഥാനാര്‍ഥി; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ

March 1, 2024
3
Views

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നല്‍കി.

ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

ഇടത് സ്ഥാനാർഥിയായി പന്ന്യൻ രവീന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും കൂടുതല്‍ സാധ്യത ശശി തരൂരിന് തന്നെയാണ്. ഇതോടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാൻ ബിജെപി തീരുമാനം. രാജീവ് ചന്ദ്രശഖറിനെ കൂടാതെ സുരേഷ് ഗോപിയും വി മുരളീധരനും പട്ടികയിലെന്ന് സൂചനയുണ്ട്. ബിജെപി യുടെ ആദ്യ പട്ടികയില്‍ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവർക്ക് സാധ്യതയുണ്ട്.

നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപില്‍ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ് ശർമ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടാനിടയുള്ളവർ.

ഹേമ മാലിനി, സണ്ണി ഡിയോള്‍, ഹൻസ് രാജ് ഹാൻസ്, പ്രജ്ഞ താക്കൂർ, കിരണ്‍ ഖേർ, ഡോ ഹർഷവർദ്ധൻ, മീനാക്ഷി ലേഖി, രമേഷ് പൊഖ്രിയാല്‍, രാജീവ് പ്രതാപ് റൂഡി, നവീൻകുമാർ കട്ടീല്‍ എന്നിവരാണ് ഇത്തവണ തഴയപ്പെടാൻ സാധ്യതയുള്ള പ്രമുഖർ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *