പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുൻപ് പോക്സോ കേസില്‍ പ്രതിയായ ആള്‍

March 4, 2024
0
Views

രണ്ട് വയസുകാരിയെ തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുൻപ് പോക്സോ കേസില്‍ പ്രതിയായ ആള്‍.

രണ്ട് വയസുകാരിയെ തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുൻപ് പോക്സോ കേസില്‍ പ്രതിയായ ആള്‍.

ഇയാളെ 2022ല്‍ അയിരൂർ പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ഇയാള്‍ ആർപിഎഫിൻ്റെ പിടിച്ചുപറിക്കേസിലും പ്രതിയാണ്.

പ്രതിയുടെ പേര് ഹസൻ കുട്ടി എന്നാണ്. ഇയാള്‍ കുട്ടിയെ പേട്ടയില്‍ നിന്നും തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി പിടിയിലായത് കൊല്ലത്തുനിന്നാണ്. സിസിടിവി ദൃശ്യങ്ങള്‍ നിർണായകമായി. അലഞ്ഞു തിരിഞ്ഞു നടന്ന ആളാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ക്ക് തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

കുട്ടിയെ ഫെബ്രുവരി 19നാണ് തട്ടിക്കൊണ്ടുപോയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് അടുത്ത് നിന്ന് അന്ന് തന്നെ കുട്ടിയെ കിട്ടി. കുട്ടിയെ ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മൂന്ന് ടീമുകള്‍ ആയി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.

പൊലീസ് കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചത് രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കിയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *