സംവിധായകനും മൈഡിയര്‍ കുട്ടിച്ചാത്തൻ ബാലതാരവുമായ സൂര്യ കിരണ്‍ അന്തരിച്ചു

March 12, 2024
0
Views

മൈഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരണ്‍ അന്തരിച്ചു.

മൈഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു.

മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നീണ്ട ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത അരസി പ്രദർശനത്തിനെത്താൻ ഇരിക്കവെയാണ് വിയോഗം. ആദ്യ ത്രിഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളില്‍ ഒരാളായിരുന്നു സൂര്യകിരണ്‍. 1978-ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടു വയ്‌ക്കുന്നത്.

മൗനഗീതങ്ങള്‍,സത്യഭാമ, പഠിക്കാത്തവൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് നിറസാന്നിദ്ധ്യമായി. ബാലതാരമായി 200-അധികം ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് സൂര്യകിരണ്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്.

2003-ല്‍ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് സൂര്യകിരണ്‍ സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. ഇതിന് ശേഷം ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്ത് ശ്രദ്ധേയനായി.

2010 ലായിരുന്നു നടി കവേരിയുമായുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് നടിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച്‌ സംവിധായകൻ വെളിപ്പെടുത്തിയത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *