സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്ക് വേനല്‍ അവധി ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി

April 5, 2024
0
Views

കൊച്ചി; സംസ്ഥാനത്തുള്ള സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി.

രാവിലെ ഏഴ് മുതല്‍ പത്തര വരെ ക്ലാസ് നടത്തുന്നതിനാണ അനുമതി.കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായിനിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്‌ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാമ് പരിഗണിച്ചത്.

ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്‌ഇ, സിഐഎസ്സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് കുട്ടികളില്‍ മാനസിക പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും വേനല്‍ക്കാലത്തെ ചൂട് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *