നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍; രണ്ട് ദിവസത്തെ സന്ദര്‍ശനം, ചെന്നൈയില്‍ റോഡ് ഷോ

April 9, 2024
0
Views

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ എത്തും.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. വൈകുന്നേരം ആറ് മണിയോടെ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി നഗരത്തില്‍ റോഡ് ഷോ നടത്തും.

തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്ബത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗത്തിലും മോദി പങ്കെടുക്കും. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *