മോദിയുടെ സന്ദര്‍ശനം; ഇന്നും നാളെയും കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

April 14, 2024
0
Views

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള കേരളം സന്ദർശിക്കുന്നതിന് ഭാഗമായി നാളെയും മറ്റന്നാളും എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.

ഇന്ന് രാത്രി 9 മുതല്‍ 11 മണി വരെയും, നാളെ രാവിലെ 9 മുതല്‍ രാവിലെ 11 മണിവരെയുമാണ് ഗതാഗതം നിയന്ത്രിക്കുക. എംജി റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.

ഇന്ന് രാത്രിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. രാത്രി എട്ടുമണിയോടെ നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി എത്തും. ഇവിടുത്തെ റോഡ് ഷോയ്‌ക്കും പ്രസംഗത്തിനുശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി സജ്ജമാക്കിയിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്‍റെ മഹാറാലിയില്‍ പങ്കെടുക്കുന്ന രാഹുല്‍ 15, 16 തീയതികളില്‍ വയനാട്ടില്‍ തങ്ങും. 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കുചേരും. 22ന് തൃശ്ശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണപരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *