ഹയര്‍ സെക്കന്‍ഡറി ചോദ്യ പേപ്പര്‍ മാറി നല്‍കി, വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതിച്ചു പ്രശ്‌നം പരിഹരിച്ചു

March 8, 2024
29
Views

താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ചോദ്യ പേപ്പര്‍ മാറി നല്‍കി.

മലപ്പുറം : താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ചോദ്യ പേപ്പര്‍ മാറി നല്‍കി. പഴയ സ്‌കീം ചോദ്യ പേപ്പര്‍ പുതിയ സ്‌കീമില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് മാറിനല്‍കിയത്.

ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു.

വ്യാഴാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിയത്. പരീക്ഷ പൂര്‍ത്തിയായതിനുശേഷമാണ് ചോദ്യപേപ്പര്‍ മാറിയ വിവരം അറിയുന്നത് തന്നെ. ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടികളെ തിരിച്ചു വിളിച്ച്‌ രണ്ടാമതും പരീക്ഷയെഴുതിക്കുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *