ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണം 14 ആയി

April 15, 2024
0
Views

സ്കത്ത്: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളില്‍ ദുരിതം വിതച്ച്‌ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 14 ആയി.ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുള്‍പ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു.

പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യില്‍ ഞായറാഴ്ച മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്‍റെ മതില്‍ തകർന്നാണ് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതില്‍ ഒമ്ബത് കുട്ടികളും ഉള്‍പ്പെടും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *