വേനല്‍ മഴയില്‍ യെല്ലോ അലര്‍ട്ട്; വരും മണിക്കൂറില്‍ 6 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത

April 13, 2024
0
Views

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടുന്നു. കൊടും ചൂട് അനുഭവപ്പെട്ട ഇത്തവണത്തെ വേനല്‍ക്കാലത്ത് ഇന്നാണ് സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത്.

തെക്കൻ കേരളത്തില്‍ കാര്യമായ നിലയില്‍ ഇന്ന് മഴ അനുഭവപ്പെട്ടു. അതിനിടെ ഇക്കുറി വേനല്‍ക്കാലത്ത് ഇതാദ്യമായി സംസ്ഥാനത്ത് യെല്ലോ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. അതേസമയം വരും മണിക്കൂറില്‍ 6 ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *