ഗുരുവായൂര്‍ അമ്ബലനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്‍റെ അഭ്യാസം; പിന്നാലെ പാമ്ബുകടിയേറ്റ് ആശുപത്രിയില്‍

March 6, 2024
0
Views

ഗുരുവായൂര്‍ അമ്ബലനടയില്‍ മൂര്‍ഖന്‍ പാമ്ബിനെ തോളിലിട്ട് അഭ്യാസം കാണിച്ച യുവാവിന് പാമ്ബുകടിയേറ്റു.

ഗുരുവായൂര്‍ അമ്ബലനടയില്‍ മൂര്‍ഖന്‍ പാമ്ബിനെ തോളിലിട്ട് അഭ്യാസം കാണിച്ച യുവാവിന് പാമ്ബുകടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ് കടിയേറ്റത്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തുള്ള സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്ബിനെ കണ്ടെത്തിയിരുന്നു. പിന്നാലെ സുരക്ഷ ജീവനക്കാരും പോലീസും ചേർന്ന് പാമ്ബിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചുവിട്ടു.

നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്ബിനെ സുനില്‍ കുമാർ പിന്തുടര്‍ന്നു പിടികൂടി സുരക്ഷാ ജീവനക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നു. പോലീസും സുരക്ഷാ ജീവനക്കാരും പാമ്ബിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും സുനില്‍ കുമാര്‍ തയ്യാറായില്ല. അര മണിക്കൂറോളം ഇയാള്‍ പാമ്ബിനെ തോളിലിട്ട് സാഹസം കാട്ടി. പിന്നാലെ ഇയാളെ പാമ്ബ് കടിക്കുകയായിരുന്നു. കടിയേറ്റതിന് ശേഷം ഇയാള്‍ പാമ്ബിനെ സുരക്ഷാ ജീവനക്കാരുടെ ക്യാബിന് നേരെ വലിച്ചെറിയുകയും ചെയ്തു.

തുടര്‍ന്ന് സുനില്‍ കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ദേവസ്വം മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ആറ് മണിയോടെ പാമ്ബു പിടുത്തക്കാരെത്തി ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്ബിനെ പിടികൂടി കൊണ്ടുപോയി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *