സുരാജ് വെഞ്ഞാറമൂടിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഷന്‍; സമയം നീട്ടി നല്‍കി എറണാകുളം ആര്‍ടി ഓഫീസ്

February 28, 2024
23
Views

സുരാജ് വെഞ്ഞാറമൂടിന്‍റെ കാറിടിച്ച്‌ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ നടന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം

കൊച്ചി: സുരാജ് വെഞ്ഞാറമൂടിന്‍റെ കാറിടിച്ച്‌ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ നടന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ സമയം നീട്ടി നല്‍കി എറണാകുളം ആര്‍ടി ഓഫീസ്.

കഴിഞ്ഞ ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച്‌ എംവിഡി നല്‍കിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിക്കൊരുങ്ങുകയായിരുന്നു എംവിഡി. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് കുറച്ചു ദിവസം കൂടി സമയം നല്‍കിയിരിക്കുന്നത്. അതേസമയം, വാഹനാപകടത്തില്‍ പോലീസ് എഫ്‌ഐആര്‍ മാത്രം പരിശോധിച്ച്‌ ആരുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിക്കുകയുണ്ടായി. കഴിഞ്ഞ ജൂലൈ 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്‍റെ വാഹനം മലപ്പുറം സ്വദേശി ശരത്തി(31)ന്‍റെ ബൈക്കില്‍ ഇടിച്ചത്. ശരത്തിന്‍റെ വലതുകാലിലെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാകുകയും നാല്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *