സര്‍വ്വകലാശാല വി സിയെ സസ്പെൻഡ് ചെയ്ത് ഗവര്‍ണര്‍

March 3, 2024
17
Views

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർവ്വകലാശാലയ്‌ക്ക് വീഴ്ച പറ്റിയെന്ന് സർവ്വകലാശാല ചാൻസ്ലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർവ്വകലാശാലയ്‌ക്ക് വീഴ്ച പറ്റിയെന്ന് സർവ്വകലാശാല ചാൻസ്ലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സർവ്വകലാശാലയുടെ വൈസ് ചാൻസിലറായ ഡോ എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

പോലീസിന്റെ പ്രവർത്തനത്തില്‍ കുറ്റം പറയുന്നില്ലെന്ന് പറഞ്ഞ ഗവർണർ ഭരിക്കുന്ന പാർട്ടിയാണ് പോലീസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് എന്ന് വിമർശിക്കുകയും എസ്‌എഫ്‌ഐയും പി എഫ് ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് സിദ്ധാർത്ഥന്റെ മരണത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത് എന്നും സംഭവം മൂന്നുദിവസം പുറത്തറിഞ്ഞില്ല എന്നത് യൂണിവേഴ്സിറ്റിയുടെ പരാജയമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. പ്രതികളെ ഒളിക്കാൻ സഹായിച്ച ബന്ധുക്കളും കേസില്‍ പ്രതികള്‍ ആണെന്നും സിപിഐഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയും ആണെന്ന് ആരോപണം സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ആവർത്തിച്ചു.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളി അല്ലെങ്കിലും പ്രതിയെ സഹായിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കണമെന്നും ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥനെ ഏറ്റവുമധികം ക്രൂരമായി മർദ്ദിച്ചത് സെൻജോ ജോണ്‍സണ്‍ ആണെന്ന് പറഞ്ഞ സിദ്ധാർത്ഥന്റെ അച്ഛൻ അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ടെന്നും പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് ചുമത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചാല്‍ മറ്റ് ഏജൻസികളെ വെച്ച്‌ അന്വേഷിപ്പിക്കും എന്നും പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *