ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

April 5, 2024
28
Views

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അഞ്ച് ന്യായ് ഗ്യാരണ്ടികള്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക.

യുവ നീതി, കർഷക നീതി, നാരി നീതി, തുല്യത നീതി, തൊഴില്‍ നീതി തുടങ്ങിയ അഞ്ച് ഗ്യാരണ്ടികള്‍ മുൻനിർത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കുന്നതാകും പ്രകടന പത്രിക. ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക,കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നിർമ്മാണം എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാകും എന്നാണ് സൂചന.

ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, കേന്ദ്ര സർക്കാർ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ ജില്ലകളിലും ഹോസ്റ്റല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നേരത്തെ തന്നെ രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. മുൻ ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ സമിതിയാണ് പ്രകടന പത്രികയുടെ കരട് തയ്യാറാക്കിയത്. സംസ്ഥാനങ്ങളില്‍ നേരിട്ട് എത്തി നേതാക്കള്‍ ചർച്ചകള്‍ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്നും ലഭിച്ച നിർദേശങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *