കോഴ ആരോപണത്തില്‍ 3 വിധികര്‍ത്താക്കള്‍ അറസ്റ്റില്‍; കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിച്ചു

March 9, 2024
31
Views

കേരള സർവകലാശാല കലോത്സവം വിധി നിർണയത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ 3 വിധികർത്താക്കള്‍ അറസ്റ്റില്‍.

കേരള സർവകലാശാല കലോത്സവം വിധി നിർണയത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ 3 വിധികർത്താക്കള്‍ അറസ്റ്റില്‍. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.സർവകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികർത്താക്കള്‍ അറസ്റ്റിലായത്. കോഴ ആരോപണത്തെ തുടർന്ന് നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പുനരാരംഭിച്ചു. അതേസമയം, ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികർത്താക്കള്‍ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *