വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകളാണോ ഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തിക്കോളൂ

March 25, 2024
48
Views

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബർപ്ലേറ്റുകള്‍ കർശനമാക്കണമെന്ന് എംവിഡി.

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്ബർപ്ലേറ്റുകള്‍ കർശനമാക്കണമെന്ന് എംവിഡി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്കാണ് വാഹനങ്ങള്‍ക്കാണ് നിയമം ബാധകം.

ഈ കാലയളവില്‍ നിർമ്മിച്ച വാഹനങ്ങള്‍ക്ക് രാജ്യമാകെ അതിസുരക്ഷാ നമ്ബർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറിക്കിയിരുന്നു.

വാഹന നിർമ്മാതാക്കളാണ് നിബന്ധനകള്‍ക്ക് അനുസൃതമായ നമ്ബർപ്ലേറ്റുകള്‍ നിർമ്മിച്ചു നല്‍കുന്നത്. ശേഷം ഇത്തരം പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഡാറ്റവാഹൻ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. എങ്കില്‍ മാത്രമെ ആർടി ഓഫീസില്‍ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനാകൂ.

ഇത്തരം നമ്ബർ പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയ്‌ക്കൊപ്പം ഉള്‍പ്പെടുത്തുന്നതായിരിക്കും. ഇതിന് പ്രത്യേക ചാർജ് ഈടാക്കുന്നതായിരിക്കില്ല. എന്നാല്‍ ഇത് പാലിക്കാതെ വാഹനം ഓടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴ ലഭിച്ചേക്കാമെന്നും എംവിഡി വ്യക്തമാക്കി.

കേന്ദ്രസർക്കാർ നിബന്ധനകള്‍

ഒരു മില്ലിമീറ്റർ കനമുള്ള അലുമിനീയം ഷീറ്റ് ഉപയോഗിച്ചായിരിക്കണം നമ്ബർ പ്ലേറ്റ് നിർമ്മിക്കേണ്ടത്. കൂടാതെ ഇത് ടെസ്റ്റിംഗ് ഏജൻസി പാസാക്കിയതായിരിക്കണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിരിക്കും. വ്യാജപ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റർ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്ബ് ചെയ്തിട്ടുണ്ട്.

ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോകചക്രമുണ്ടാകും. പ്ലേറ്റുകള്‍ക്ക് ചുരുങ്ങിയത് അഞ്ച് വർഷത്തിനിടെ നശിച്ച്‌ പോകാതിരിക്കുന്നതിനുള്ള ഗ്യാരന്റി ഉണ്ടാകും. ഇടത് ഭാഗത്ത് താഴെയായി പത്ത് അക്കങ്ങളുള്ള ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്ബർ നല്‍കിയിട്ടുണ്ടാകും. വാഹന നമ്ബറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്ബിങ് ഫിലിം ഉണ്ട്. പ്ലേറ്റില്‍ ഇടതുഭാഗത്ത് നടുവിലായി ഐഎൻഡി എന്ന് നീല നിറത്തില്‍ ഹോട്ട് സ്റ്റാമ്ബ് ചെയ്തിട്ടുണ്ടാകും. ഇത്തരം നമ്ബർ പ്ലേറ്റുകള്‍ ഊരിമാറ്റാൻ സാധിക്കാത്ത വിധത്തില്‍ സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാകും ഘടിപ്പിക്കുക. ഇതിനാല്‍ തന്നെ ഊരിമാറ്റിയാല്‍ ഇവ പിന്നീട് ഘടിപ്പിക്കാനാകില്ല.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *