ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

April 20, 2024
46
Views

നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പോലീസില്‍ പരാതി. നടൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

സാമൂഹിക പ്രവർത്തകനായ സെല്‍വമാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് പരാതി നല്‍കിയത്. വിജയ് വോട്ട് ചെയ്യാനെത്തിയത് 200 പേർ അടങ്ങുന്ന ആള്‍കൂട്ടത്തിനൊപ്പമാണെന്നും ഇത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടായെന്നും പരാതിയില് പറയുന്നുണ്ട്. ഇതിലൂടെ വിജയ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ നടനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ പോലീസ് കേസെടുത്തു. റഷ്യയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിജയ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിന് എത്തിയത്.

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ നിരവധി പേരാണ് വിജയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിജയ് വോട്ടുചെയ്യുന്നതിനായി എത്തിയത്.

താരത്തിനെ കാണുന്നതിന് ആളുകള്‍ ഒത്തുകൂടിയതോടെ ഏറെ പണിപെട്ടാണ് വിജയ്ക്ക് പോളിങ് ബൂത്തില്‍ എത്താൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പോലീസില്‍ പരാതി.

നേരത്തെ വിജയുടെ പുതിയ ചിത്രം ഗോട്ടിന്റെ വിസില്‍ പോട് എന്ന ഗാനത്തിനെതിരെയും പരാതി ഉയർന്നിരുന്നു. ഗാനം മദ്യമടക്കമുള്ള സംഗതികളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാരോപിച്ചാണ് ആരോപണം ഉയർന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *