കൊല്‍ക്കത്ത: യൂട്യൂബർ ആംഗ്രി റാന്റ്മാൻ എന്ന അഭ്രദീപ് സാഹ (27) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.
ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ യുവ കണ്ടന്റ്-ക്രിയേറ്റർ ആയിരുന്നു. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് അഭ്രദീപ് കൈകാര്യം ചെയ്തിരുന്നത്. കൂടുതലും ഫുട്‌ബോളുമായി ബന്ധപ്പെട്ടവയായിരുന്നു. 4.81 ലക്ഷം ഫോളോവേഴ്‌സാണ് ചാനലിനുള്ളത്. മാർച്ച് 8നായിരുന്നു അദ്ദേഹം അവസാനമായി വീഡിയോ പങ്കുവച്ചത്.
ഹൃദയ ശസ്ത്രക്രിയ പൂർത്തിയായ ശേഷം ഐസിയുവില്‍ തുടർന്ന അഭ്രദീപിന്റെ ആരോഗ്യനില രണ്ട് ദിവസം മുൻപായിരുന്നു മോശമായത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്.