ന്യൂ ഡെൽഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾ നൽകണമെന്നും കേന്ദ്രം നിർദേശിച്ചു.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണം. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.