ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 12ന് നടക്കും.
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ജനുവരി 12ന് നടക്കും. ജനുവരി 12ന് രാവിലെ 12 മണിക്ക് ആകാശത്ത് പരുന്ത് പറക്കുന്നതോടെ എരുമേലി കൊച്ചമ്ബലത്തില്‍ നിന്ന് അമ്ബലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളല്‍ ആരംഭിക്കും.
എരുമേലി വാവര് പള്ളി കവാടത്തില്‍ എത്തുന്ന സംഘത്തെ എരുമേലി മഹല്ല് ജമാ അത്ത് ഭാരവാഹികള്‍ സ്വീകരിക്കും.
ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ എ ഇര്‍ഷാദ് പഴയതാവളം പെരിയസ്വാമിയെ പച്ച ഷാള്‍ അണിയിച്ചാണ് സ്വീകരിക്കുക. പള്ളിയെ വലം വച്ച് സംഘം കാണിക്ക അര്‍പ്പിച്ച ശേഷം വലിയ അമ്ബലത്തിലേക്ക് യാത്രയാകും.
വാവര്സ്വാമിയുടെ ഒരു പ്രതിനിധിയും ഈ സംഘത്തോടൊപ്പം വലിയമ്ബലം വരെ പോകും. പകല്‍ മൂന്നുമണിക്ക് ആകാശത്ത് നക്ഷത്രം ഉദിക്കുന്നതോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്ബലത്തില്‍ നിന്ന് ആരംഭിക്കും.
വാവര് പള്ളി കവാടത്തില്‍ സ്വീകരണം നല്‍കുന്ന സംഘത്തെയും അമ്ബലപ്പുഴ സംഘത്തെയും വലിയമ്ബലം കവാടത്തില്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. പേട്ടതുള്ളല്‍ പൂര്‍ത്തിയാക്കി ഇരുസംഘവും വലിയ തോട്ടില്‍ കുളിച്ച ശേഷം ശബരിമലയിലേക്ക് യാത്ര തിരിക്കും.