പേര് ടേസ്റ്റ് പാലസ് വിളമ്ബുന്നത് പഴകിയ ഭക്ഷണം; ഒടുവില്‍ നഗരസഭയുടെ പൂട്ട് വീണു

March 31, 2024
58
Views

ഗുരുവായൂരില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

തൃശൂർ: ഗുരുവായൂരില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ടേസ്റ്റ് പാലസ് എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഇന്ന് ഉച്ചയോടെ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും, ഇറച്ചി വിഭവങ്ങളും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെടുത്തു. പാകം ചെയ്ത ഭക്ഷണ വസ്തുക്കളും ഇറച്ചിയും ഒരേ ഫ്രീസറിലാണ് ഹോട്ടല്‍ ജീവനക്കാർ സൂക്ഷിച്ചിരുന്നത്.

ഹോട്ടലുകള്‍ പാലിക്കേണ്ട ഭക്ഷ്യ സുരക്ഷാ നടപടികള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത്. വൃത്തിഹീനമായ സഹചര്യത്തില്‍ പ്രവർത്തിച്ച ഹോട്ടലിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി പൂട്ടിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *