ആലപ്പുഴ: ആലപ്പുഴയിലെ ബി ജെ പി നേതാവിന്റെ കൊലപാതകത്തില്‍ 11 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രഞ്ജിത്ത് ശ്രീനിവാസനെ ആക്രമിക്കാന്‍ അക്രമിസംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലന്‍സ് വെള്ളക്കിണറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സെന്നും പൊലീസ് പറഞ്ഞു.
ചില ആയുധങ്ങള്‍ ആബുംലന്‍സില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്രമികള്‍ ഈ ആംബുലന്‍സില്‍ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.