കോഴിക്കോട്: പന്ത്രണ്ടുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സമാന്തര കോളേജ് അധ്യാപകന് അറസ്റ്റിലായി.താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) നെയാണ് കോഴിക്കോട് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.
മാതാവിന്റെ സ്ഥാപനത്തിലെത്തിയ 12 കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്കി. പോക്സോ നിയമപ്രകാരമാണ്അ ധ്യാപകനെതിരെ കേസെടുത്തത്.