ഷാറുഖ് ഖാന്റെ മകന് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറുമൊത്തമാണ് ആദ്യ ചിത്രം എന്ന തരത്തിലായിരുന്ന പ്രചാരണം. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നില്ല. ഇപ്പോഴിതാ താരം പോലീസ് കസ്റ്റഡിയിലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെ 13 പേര് പിടിയിലായി.മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ മിന്നല്‍ റെയ്ഡിലാണ് താരത്തിന്റെ മകന് ഉള്‍പ്പെടെയുള്ള സംഘം പിടിയിലായത് . റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടികൂടി.
ഒക്ടോബര്‍ രണ്ടിന് പുറപ്പെടുന്ന കപ്പല്‍ ഒക്ടോബര്‍ നാലിനാണ് മുംബൈയില്‍ തിരിച്ചെത്താന്‍ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. 800 മുതല്‍ 1000 പേര് വരെ റെയ്ഡ് സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നു. ആര്യന് ഖാന് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഇന്നലെ അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. കപ്പല്‍ പുറംകടലിലെത്തി നിര്‍ത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 13 പേരും, സംഘാടകരും പിടിയിലായത്.