എടത്വ:ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ മാലിയിൽ ബാബുപുളിക്കത്രയുടെ സ്മരണകൾക്ക് മരണമില്ല.നാട്ടുകാരുടെ ‘വാവച്ചായൻ’ ആയിരുന്ന ബാബു പുളിക്കത്ര ജനിച്ചത് 1924 നവംബർ 27ന് ആണ്. 2006 ഓഗസ്റ്റ് 16ന് ആണ് അന്തരിച്ചത്.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയുടെയും കോട്ടയം ഐമനം കൊല്ലങ്കേരിൽ കുടുംബാംഗം ഏലിയാമ്മയുടെയും മകനാണ് ബാബു പുളിക്കത്ര. ബാബു പുളിക്കത്ര ജനിക്കുന്നതിന് ഒരു വർഷം മുമ്പാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ‘ഷോട്ട് പുളിക്കത്ര ‘.
കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളിയും ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്. ജലോത്സവ വേളകളിൽ വഞ്ചിപ്പാട്ടും ആർപ്പുവിളികളും ഉണ്ടായിരുന്ന മാലിയിൽ പുളിക്കത്ര തറവാട്ടിൽ ഇന്ന് ബാബു പുളിക്കത്രയുടെ ഭാര്യ മോളി ജോണും നിരാശയിൽ ആണ്.
വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിന് നവതി നിറവിൽ ബാബു പുളിക്കത്രയുടെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര നിർമ്മിച്ചത്.ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്ടന് ആക്കി മത്സരിപ്പിച്ചിരുന്നു.
ആലീസ്, ലൈല, സോഫി ,ജോർജി, പരേതയായ അനില എന്നിവരാണ് ബാബു പുളിക്കത്രയുടെ മക്കൾ.